top of page

നിങ്ങളുടെ മാനസിക സംഘർഷത്തിൻ്റെ (STRESS) അവസ്ഥയെന്താണെന്നു പരിശോധിക്കാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുക.

1. അവിചാരിതമായത് സംഭവിക്കുമ്പോൾ വിഷമം താങ്ങാൻ സാധിക്കാതെയാകുന്നുണ്ടോ ?


2. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെന്ന് തോന്നുന്നുണ്ടോ ?


3. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ച് നിങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?


4. കാര്യങ്ങൾ കൈവിട്ടുപോകുന്നപോലെ ഇടയ്ക്കിടെ തോന്നാറുണ്ടോ ?


5. നിങ്ങൾ ചെയ്യേണ്ട പല കാര്യങ്ങളും നിങ്ങൾക്ക് അഭിമുഖീകരിക്കാൻ വളരെ വലിയ മനപ്രയാസം അനുഭവപ്പെടാറുണ്ടോ ?


6. ആരെങ്കിലും നിങ്ങളെ പ്രകോപിപ്പിച്ചാൽ നിങ്ങളുടെ നിയന്ത്രണം പോകാറുണ്ടോ ?


7. ഒരുപാട് ഭാരം ചുമന്നു നടക്കുന്ന പോലെയുള്ള ഒരു മാനസികാവസ്ഥയാണ് നിങ്ങളുടേതെന്നു തോന്നുന്നുണ്ടോ ?


8. നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ ?


9. തനിച്ചു പ്രയത്നിച്ചു മറികടക്കാൻ കഴിയാത്തവിധം ജീവിതത്തിൽ ബുദ്ധിമുട്ടുകൾ കുമിഞ്ഞുകൂടുന്നതായി തോന്നുന്നുണ്ടോ ?


10. നിങ്ങൾ ഉറങ്ങാൻ കിടന്നാലും മനസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതായി തോന്നാറുണ്ടോ ?


മുകളിൽ ചോദിച്ചതിൽ 7 ചോദ്യങ്ങൾക്കെങ്കിലും yes എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഒരു പേഴ്‌സണൽ കൺസൾട്ടേഷൻ ചെയ്യുന്നത് നല്ലതാണ്.

 
 
 

Recent Posts

See All
ലൈംഗിക ആഗ്രഹത്തിൽ വലിയ വ്യത്യാസമുള്ള ദമ്പതികൾ

ഒരു ദാമ്പത്യബന്ധത്തിൽ ഒരാൾക്ക് വളരെ ശക്തമായ ലൈംഗിക ആഗ്രഹവും മറ്റൊരാൾക്ക് വളരെ കുറഞ്ഞ ലൈംഗിക താൽപര്യമോ അലൈംഗികതയോ ഉണ്ടാകാം. ഇത് പലപ്പോഴും ബന്ധത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കാം. എന്നാൽ ഇതിന്റെ പേരിൽ ആരെയ

 
 
 
മൂന്ന് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ആരോഗ്യകരമായ ഉറക്കം എങ്ങനെ നിലനിർത്താം?

ഇന്നത്തെ കാലത്ത് ആശുപത്രികൾ, ഫാക്ടറികൾ, ഐ.ടി. കമ്പനികൾ, സുരക്ഷാ സേവനങ്ങൾ തുടങ്ങി പല മേഖലകളിലും മൂന്ന് ഷിഫ്റ്റ് (Morning, Evening, Night) രീതിയിലുള്ള ജോലിയാണ്. ഇത്തരത്തിലുള്ള ജോലികളിൽ സ്ഥിരമായ ഉറക്കസമയ

 
 
 
മാനസിക പ്രതിരോധശേഷി

ജീവിതം ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം മുന്നോട്ട് പോകുന്നില്ല. ചിലപ്പോൾ പ്രതീക്ഷിക്കാത്ത നഷ്ടങ്ങൾ, പരാജയങ്ങൾ, ബന്ധങ്ങളിലെ തകർച്ചകൾ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗങ്ങൾ, ജോലി നഷ്ടപ്പെടൽ, അപമാനം

 
 
 

Comments


  • Instagram
  • Facebook
  • YouTube
  • LinkedIn

connect with our teacher for a powerful and practical mindset

© 2025Agney

bottom of page