
AGNEY MEMBERSHIP
ജീവിതത്തിലെ പ്രതീക്ഷകൾ ഉണങ്ങി വരണ്ടു പോകുന്ന വിധം പല സാഹചര്യങ്ങളും വന്നേക്കാം. ഒന്നുകിൽ വ്യക്തിഗതമായ പിൻവലിവുണ്ടായേക്കാം, അല്ലെങ്കിൽ ഉറ്റ ബന്ധങ്ങളിൽ നിന്നും സംഘർഷങ്ങളുണ്ടായേക്കാം, ഒരുപക്ഷെ കരിയറിൽ സമ്മർദ്ദങ്ങളുണ്ടായേക്കാം.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഒരു നല്ല മെൻ്ററുടെ സാന്നിധ്യം നിങ്ങളെ കൈപിടിച്ചുയർത്താൻ സഹായിക്കും. ബ്രേക്ക് ഡൗണായ ഒരു വാഹനത്തെ ചലിപ്പിച്ചു കൊണ്ടുപോകാൻ മറ്റൊരുവാഹനം വേണം എന്നതുപോലെ ഈ അവസ്ഥയെ മറികടക്കാൻ ശക്തമായൊരു കൈതാങ്ങ് വേണ്ടിവരും.
ജീവിത പ്രതിസന്ധികളെ നമുക്ക് നാലായി തരംതിരിക്കാം.
1. വ്യക്തിപരം
2. ബന്ധങ്ങൾ
3. കരിയർ
4. സാമൂഹികം
ഇവയിൽ ഏതു ഭാഗത്തുനിന്നും നമുക്ക് പ്രതിസന്ധികൾ വരാം ഈ നാല് ഭാഗങ്ങളെയും ബുദ്ധിപൂർവം കൈകാര്യം ചെയ്യാൻ പഠിക്കൽ മാത്രമാണ് ഇതിനുള്ള പരിഹാരം. ഇവിടെയാണ് ഞങ്ങൾ നൽകുന്ന അഗ്നേയ് മെമ്പർഷിപ് നിങ്ങളെ സഹായിക്കുന്നത്. മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ പ്രാക്ടിക്കൽ ഗൈഡൻസിൽ പുതിയൊരു മനോഭാവത്തോടെ പുതിയ ജീവിതം ആരംഭിക്കാൻ അഗ്നേയ് മെമ്പർഷിപ് നിങ്ങൾക്ക് ഊർജ്ജമേകും.
എങ്ങനെ ?
അഗ്നേയ് മെമ്പർഷിപ്പിൽ നിങ്ങൾക്കായി വിശദമായ പാഠ്യപദ്ധതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേൽപ്പറഞ്ഞ നാലു മേഖലകളെയും ആഴത്തിൽ സ്പർശിക്കുന്ന ശക്തമായ പരിശീലന പരിപാടിയാണിത്.
എന്തൊക്കെയാണ് അഗ്നേയ് മെമ്പർഷിപ്പിൽ ?

1. RELAX ART - ലോകോത്തര
മെഡിറ്റേഷൻ വിജ്ഞാനം
(365 Days Access)
വ്യക്തിഗതമായി മനഃശ്ശാന്തിയും സന്തോഷവും ഏകാഗ്രതയും ആത്മവിശ്വാസവും വളർത്താൻ.
ഇതിലൂടെ നിങ്ങൾക്ക് മനഃശാസ്ത്ര മേഖലയിലെയും ആത്മീയ മേഖലയിലെയും പ്രധാനപ്പെട്ട 8 ൽ അധികം മെഡിറ്റേഷൻ ടെക്നിക്കുകൾ പഠിപ്പിക്കും. മെഡിറ്റേഷനു മേലെയുള്ള തെറ്റിദ്ധാരണകൾ മാറ്റി വളരെയധികം പ്രായോഗികമായ ലളിത വിശദീകരണങ്ങൾ നൽകിയും അതോടൊപ്പം പരിശീലനത്തിനായുള്ള ഗൈഡഡ് കമൻ്ററികൾ നൽകിയും നിങ്ങളുടെ മനസിനെ പാകപ്പെടുത്താനുള്ള വഴി കാണിക്കും.

2. സ്നേഹഭാഷ - റിലേഷൻഷിപ് ട്രൈനിംഗ്
(365 Days Access)
ബന്ധങ്ങളിൽ (പ്രത്യേകിച്ച് ദാമ്പത്യബന്ധത്തിൽ) ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സ്നേഹ സിദ്ധാന്തങ്ങളും സ്ത്രീപുരുഷ മനഃശാസ്ത്ര വ്യത്യാസങ്ങളും ബന്ധം ദൃഢപ്പെടുത്താനുള്ള മാർഗ്ഗദർശ്ശനങ്ങളും അടങ്ങിയ റിലേഷൻഷിപ് ട്രെയിനിംഗ് പാക്കേജ് നിങ്ങൾക്ക് ലഭിക്കും.

4. സമീക്ഷ - the art of critical thinking
(365 Days Access)
ജീവിതത്തിൽ കുടുങ്ങിപ്പോയി എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ പൂർണ്ണമായും ക്രിറ്റിക്കലായി ചിന്തിച്ച് സ്വന്തം ജീവിതത്തെ രക്ഷപ്പെടുത്തിയെടുക്കുവാൻ പഠിപ്പിക്കുന്ന 3 മണിക്കൂർ സെഷൻ

5. Whatsapp Membership
(Life Time Access)
അനിൽകുമാർ പിസിയുടെ മാർഗദർശനങ്ങളും ഇൻസ്പിരേഷനും തുടർച്ചയായി ലഭിക്കുന്ന വാട്സ്ആപ്പ് ഗ്രുപിലേക്കു നിങ്ങൾക്ക് പ്രവേശനം ലഭിക്കും.

3. MIND REBOOT - powerful mindset shift ട്രൈനിംഗ്
(365 Days Access)
31 ക്ലാസുകളും അവക്കനുസരിച്ചുള്ള അസ്സസ്മെൻ്റുകളും നൽകി കാലത്തിനനുസരിച്ചു മനസിനെ പാകപ്പെടുത്താനുള്ള ശക്തമായ അവബോധം സമ്മാനിക്കുന്ന ട്രൈനിംഗാണിത്.
കാലഹരണപ്പെട്ട ചിന്താഗതികളെ ചോദ്യംചെയ്യുന്ന വിധം നിങ്ങൾക്ക് നൂതനമായ മനോഭാവം സമ്മാനിക്കുന്ന പരിശീലനമാണിത്. ജീവിതത്തിൻ്റെ എല്ലാ തുറകളെയും സ്പർശിക്കുന്ന വിഷയ ക്രമീകരണമാണ് ഈ കോഴ്സിന്റെ പ്രത്യേകത.

6. Live Session
മൈൻഡ് ട്യൂണറോടൊപ്പം ഓൺലൈനിൽ ഒരു വർഷത്തേക്ക് എല്ലാ മാസവും ഓരോ ലൈവ് സെഷനിൽ പങ്കെടുക്കാൻ അവസരം. നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാനും നിങ്ങൾക്ക് നേരിട്ടു ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന പ്രോഗ്രാമായിരിക്കും ഇത്. ഈ ലൈവ് സെഷനുകളുടെ തീയതികൾ അതാതു സമയത്ത് ഒരാഴ്ച മുൻപ് നൽകുന്നതായിരിക്കും.
അഗ്നേയ് മെമ്പർഷിപ്പിൽ നിന്നും ലഭിക്കാനിനിരിക്കുന്ന മനക്കരുത്തിൻ്റെയും മനഃശാന്തിയുടെയും അനുഭവലോകത്തിലേക്ക് സ്വാഗതം.
ENTRY FEE - 10000/-
