Mind Tools വ്യക്തിഗത വളർച്ചയ്ക്കുള്ള ഒരു Work book ആണ്. നിങ്ങളുടെ ചിന്തകളെ കൃത്യമായി വിലയിരുത്താനും, പുരോഗതി അളക്കാനും, മനോഭാവം ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു വർക്ക്‌ബുക്ക്.
നീണ്ട സിദ്ധാന്തങ്ങൾക്കുപകരം, നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നത് വ്യക്തമായ വിലയിരുത്തലുകൾ, ആത്മപരിശോധനാ ചോദ്യങ്ങൾ, പ്രായോഗിക ടൂൾസ് എന്നിവയാണ്. ഇതിലൂടെ നിങ്ങളുടെ മാനസിക വളർച്ചാവികാസത്തിന്റെ ഗതിയറിയാൻ സാധിക്കും. നിങ്ങൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു? നിങ്ങളുടെ വിജയത്തിലേക്കുള്ള ദൂരം എത്രയാണ്? എന്നിങ്ങളെ കൃത്യമായി ഭാവിയെ പ്രവചിക്കാൻ ഇതിലൂടെ സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ആർജ്ജവത്തോടെ മുന്നേറാനും സഹായിക്കും.
ഈ പുസ്തകം വെറും വായനയ്ക്കായി നിർമ്മിച്ചതല്ല; ഇത് സജീവമായ മാറ്റത്തിനായുള്ളതാണ്. ഓരോ അദ്ധ്യായത്തിലും നിങ്ങൾ നിങ്ങളുടെ വളർച്ച ട്രാക്ക് ചെയ്യുകയും, ബോധം വർദ്ധിപ്പിക്കുകയും, വ്യക്തത, ആത്മവിശ്വാസം, ലക്ഷ്യം എന്നിവയിൽ പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Mind Tools നിങ്ങളുടെ പുരോഗതിക്കുള്ള ഒരു ഫ്രെയിംവർക്ക് ആണ് .
ഒരു സമയത്ത് ഇതിലെ ഒരു ടൂൾ ഉപയോഗിക്കുക. അതിൽ മുന്നേറ്റം ഉറപ്പാക്കിയ ശേഷം മാത്രം മറ്റൊന്ന് പരിശീലിക്കുക. ഒരേ സമയത്തുതന്നെ എല്ലാം പരിശീലിക്കാതിരിക്കുന്നതാണ് നല്ലത്.
Feel free to connect for any questions - +91 90374 49785 (WhatsApp)

