About
ജീവിതത്തിൽ ഒരു മാറ്റം വേണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി, മാറ്റം എങ്ങനെ തുടങ്ങണം എന്ന കാര്യത്തിൽ സംശയിച്ചു നിൽക്കുകയായിരിക്കും. യുട്യൂബിലൂടെയും മറ്റും ജീവിതം മാറിമറിയുമെന്നു പറയുന്ന അനവധി മാസ്മരിക വിദ്യകൾ കണ്ടും കേട്ടും, അതൊന്നും സ്വന്തം ജീവിതത്തിൽ പ്രയോഗികമാവാതെ മനസ് മരവിച്ചവരായിരിക്കും കൂടുതൽ പേരും. ഇവിടെയാണ് ഈ കോഴ്സിന്റെ പ്രസക്തി. ഇവിടെ ഒരു ട്രിക്കും ടിപ്‌സും പഠിപ്പിക്കുന്നില്ല. കരിയറിലും ബന്ധങ്ങളിലും ഫൈനാൻസിലും സ്കില്ലിലും ജീവിതം ശക്തമായി മുന്നേറണമെങ്കിൽ അതിനൊരു അതിശക്തമായ സ്ട്രാറ്റജിയുണ്ട്. അത് മാത്രമാണിവിടെ പഠിപ്പിക്കുന്നത്. നിലവിലുള്ള തന്റെ അവസ്ഥകളെക്കുറിച്ച് ഗഹനമായ അറിവുണ്ടെങ്കിൽ മാത്രമേ എത്തിച്ചേരേണ്ട ലക്ഷ്യങ്ങളെ കുറിച്ച് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. ഈ കോഴ്സിൽ ആദ്യം നിങ്ങൾ ഇപ്പോൾ നിൽക്കുന്ന അവസ്ഥ എന്താണ് എന്നുള്ളത് കണ്ടെത്തുവാൻ ആവശ്യമായിട്ടുള്ള പഠനോപാധികളും നിങ്ങൾക്ക് സമ്മാനിക്കും. > Awareness > Dream > Vision > Mission > Passion > Execution എന്നീ സ്റ്റെപ്പുകളിലൂടെ അതിവിദഗ്ധമായി അനിൽകുമാർ പിസി നിങ്ങളെ നയിക്കും. നിങ്ങളുടെ പുരോഗമന യാത്രയെ സഹായിക്കുന്ന > ജൊഹാരി വിൻഡോ എക്സർസൈസ് >Thought ഫിൽറ്ററിങ് പ്രാക്ടീസ് > സൈന്റിഫിക് മെത്തേഡ് ഓഫ് പ്രോഗ്രസ് > ഇനിയഗ്രാം പേഴ്സണാലിറ്റി ടെസ്റ്റ് > മാസ്ലോസ് നീഡ് ഹയറാർക്കി തിയറി > ഡെയിലി വിഷൻ പ്രാക്ടീസ് > അഫർമേഷൻ പ്രാക്ടീസ് > എൻട്രോപ്പി & കോൺഷ്യസ് ഇഫർട്ട് ഫൈറ്റ് > പാഷൻ ഫൈൻഡിങ് ടെക്നിക് എന്നിങ്ങനെ നിരവധി ചുവടുകളിലൂടെ നിങ്ങളുടെ പുരോഗമനത്തെ ഉറപ്പുവരുത്തുന്നതിനുള്ള പരിശീലനം നൽകും 20 മിനിറ്റോളം ദൈർഘ്യമുള്ള 15 റെക്കോർഡ് വീഡിയോ ക്ലാസുകൾ ക്ലാസുകളുമായി ബന്ധപ്പെട്ടിട്ടുള്ള സെൽഫ് അസ്സസ്മെന്റ് പ്രാക്ടീസുകൾ ഈ കോഴ്സിൽ നിന്നുള്ള ഗുണങ്ങൾ നിങ്ങളുടെ കരിയറിലും പഠനത്തിലും റിലേഷൻഷിപ്പുകളിലും പേഴ്സണാലിറ്റി ഡെവലപ്മെന്റിലും സ്കില്‍ ഡെവലപ്മെന്റിലും ഉപയോഗപ്പെടും. ഈ കോഴ്സിൽ നിങ്ങളെ ഗൈഡ് ചെയ്യുന്നത് മൈൻഡ് ട്യൂണിങ് ആർട്ട് പ്രാക്ടീഷണർ & കൗൺസിലറായ അനിൽകുമാർ പിസി ആയിരിക്കും. ഇത് റെക്കോർഡ് ക്ലാസ് ആയത് കാരണത്താൽ നിങ്ങളുടെ സൗകര്യപ്രദമായ സമയത്തിൽ നിങ്ങൾക്ക് കോഴ്സ് ഫിനിഷ് ചെയ്യാവുന്നതാണ്. 365 ദിവസത്തേക്ക് ഈ ക്ലാസുകളിലേക്കുള്ള അക്സസ്സ് ഉണ്ടായിരിക്കും
You can also join this program via the mobile app. Go to the app