About
നിങ്ങൾക്ക് നിങ്ങൾ തന്നെ നീതി നടപ്പാക്കണം. അതിനുള്ള അറിവാണിത്. ജീവിതത്തിൽ പലപ്പോഴായി എടുത്ത ദുർബലമായ തീരുമാനങ്ങൾ കാരണത്താൽ നിങ്ങൾ സ്വയം ഒരു പ്രതിസന്ധിയിൽ അകപ്പെട്ടു പോയിട്ടുണ്ടായിരിക്കാം. അർഹതയില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി സ്വന്തം സ്നേഹം കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ ഉപയോഗിച്ചത് കൊണ്ട് നിങ്ങൾ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുന്നുണ്ടായിരിക്കാം. നിങ്ങൾ വളരെ സ്നേഹിക്കുന്ന വ്യക്തികൾ തന്നെ നിങ്ങൾക്ക് ശത്രുവിനെ പോലെ ആയി തോന്നുന്നുണ്ടായിരിക്കാം. നിങ്ങളെ രക്ഷിക്കേണ്ട ചിലർ തന്നെ നിങ്ങളുടെ ജീവിതത്തിന് ശിക്ഷ നൽകിക്കൊണ്ടിരിക്കുന്നുണ്ടായിരിക്കാം. സാഹചര്യങ്ങൾ ഇങ്ങനെയാണെങ്കിൽ നിങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കരുത്. നിങ്ങൾ അസാധാരണമായ രീതിയിൽ അവൻ അവനുവേണ്ടി ചിന്തിക്കുവാനും അവനവനു വേണ്ടി പടപൊരുതുവാനും തയ്യാറാകേണ്ട സമയം ആയിരിക്കുന്നു. അതിനുള്ള പരിശീലനമാണ് ഈ സമീക്ഷ എന്ന പരിപാടിയിൽ ഉള്ളത്. അനിൽകുമാർ പി സി നയിച്ച വെബിനാറിൽ നിന്നുള്ള ഓരോ മണിക്കൂറിന്റെ മൂന്ന് ക്ലാസുകളാണ് ഈ സെഷനിൽ ഉള്ളത്. ഈ സമീക്ഷ നിങ്ങളെ ചില പുതിയ തീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കും. Lesson 1 : ബോധമനസിന്റെയും ഉപബോധമനസിന്റെയും അബോധ മനസ്സിനെയും സ്വഭാവങ്ങളെ കുറിച്ചും, ബോധമനസ്സിനും ഉപബോധമനസ്സിനും ഇടയിൽ പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ മനസിനെ കുറിച്ചും ആ ക്രിട്ടിക്കൽ മനസ്സിനെ എങ്ങനെ ശക്തമാക്കിയെടുക്കണം എന്നതിനെക്കുറിച്ചുമാണ് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത് Lesson 2: Mind based thinking ൽ നിന്നുംwisdom based thinking ലേക്ക് മനസ്സിനെ മാറ്റി സ്ഥാപിക്കുവാനുള്ള പ്രചോദനമാണ് ഈ അധ്യായം. Lesson 3 : കരുത്തുള്ള മനസ്സുണ്ടാകണമെങ്കിൽ ജീവിതത്തിൽ നാം തീർച്ചയായും അംഗീകരിക്കേണ്ട കഠിനമായ ചിന്താഗതികളെക്കുറിച്ച് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ എല്ലാവരുടെയും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാതിരിക്കുക, ഇംപെർഫെക്റ്റ് ആയിരിക്കുന്നത് ഒരു തെറ്റല്ല, അവനവന്റെ ജീവിതം ബലി കഴിച്ചുകൊണ്ട് ആർക്കുവേണ്ടിയും ജീവിക്കാതിരിക്കുക. ഇത്തരം ആശയങ്ങളെ വ്യക്തമായി മനസ്സിലാക്കി തരുന്നു
You can also join this program via the mobile app. Go to the app